രണ്ടാം മിച്ചഭൂമി സമരത്തിന് ഹനുമാന്‍ സേന തയ്യാര്‍
കോഴിക്കോട് : കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും ഇല്ലാതായെന്നും ഇരു മുന്നണികളും ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ പിറകെയാണെന്നും ഇതിന് മാറ്റം വരുത്താന്‍ ഹിന്ദു വോട്ട് ബാങ്ക് അനിവാര്യമാണെന്നും ഹനുമാന്‍ സേന ഭാരത് 8മത് സംസ്ഥാന കണ്‍വെന്‍ഷനില്‍ ആവശ്യപെട്ടു കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം മാന്യ പ്രചാരക് പ്രമുഖ് പി പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ നഗര ഗ്രാമ പ്രദേശങ്ങളിലും ഹിന്ദുവിന്റെ സ്വത്തും സബത്തും ബിസിനസിനെയും ഇല്ലാതാക്കിയിരിക്കുന്നു ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ പതിനായിരക്കണക്കിന്ന് ഏക്കര്‍ ഭൂമികള്‍ അധികാരം ഉപയോഗിച്ച് വ്യാജ രേഖകളും കള്ള പട്ടയവും ഉണ്ടാക്കി അധിനിവേശം നടത്തി കൈവശം വെച്ചിരിക്കുകയാണ് . ഭൂരിപക്ഷ സമുദായത്തിന്റെ കച്ചവടവും സമ്പത്തും കാര്‍ഷിക മേഖലയിലും വിദ്യാഭ്യസ മേഖലയിലും സാമൂഹിക സാംസ്‌കാരിക മേഖലയിലും ഹൈന്ദവ സംസ്‌കാരം എടുക്കാത്ത ചരക്കായി മാറിയെന്ന് മുകുന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു സംസ്ഥാന ചെയര്‍മാന്‍ അങ ഭക്തവലന്‍ അദ്ധ്യക്ഷത വഹിച്ചു ഹനുമാന്‍ സേന വൈസ് ചെയര്‍മാന്‍ ഗാര്‍ഗ്യന്‍ സുധീരന്‍ മുഖ്യ പ്രഭാഷണം നടത്തി.ഹൈന്ദവന്റെ ഭൂമിക്കായുള്ള പോരാട്ടം : രണ്ടാം മിച്ചഭൂമി സമരത്തിന് ഹനുമാന്‍ സേന നേതൃത്വം നല്കുമെന്ന് ഭക്ത വത്സലന്‍ പറഞ്ഞു
ചടങ്ങില്‍ നിര്‍ധന രോഗികള്‍ക്ക് ചികിത്സ ഫണ്ടും പങ്കെടുത്തവര്‍ക്ക് ഹനുമാന്‍ ചാലിസ വിതരണം നടത്തി. 100 തവണ പതിനെട്ടാം പടി ചവിട്ടിയ ഹരിദാസ് ഗുരുസ്വാമിയെ ചടങ്ങില്‍ ആദരിച്ചു .സിസ്‌കോ രാജേന്ദ്രന്‍ തമിഴ് നാട് ചെയര്‍മാന്‍ ,ഉൃ: ശിവസ്വാമി, അറ് ഗാ സന്തോഷ് കുമാര്‍ ടചഉജ വിമോചന വേദി ജന: സെക്രട്ടറി, ഗങ രാധാകൃഷ്ണന്‍ ടഞജ ജനാ : സെക്രട്ടനി , ര വിനോദ് ഹനുമാന്‍ സേന ജന: സെക്രടറി , ചെന്നെ ഭാഗ്യലക്ഷമി, ശക്തി വേല്‍, എന്നുവര്‍ പ്രഭാഷണം നടത്തി. ശശിന്ദ്ര സാമി ഭദ്രദീപം കൊളുത്തി .ശിവദാസ് ധര്‍മ്മം സ്വാഗതവും സംഗീത് ചേവായൂര്‍ നന്ദിയും പറഞ്ഞു. പുരുഷു മാസ്റ്റര്‍, ജാംപ്രഭു , ജയജിത്ത്, പുരുഷു സ്വാമി എന്നിവര്‍ നേതൃത്വം നല്‍കി