കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

വളാഞ്ചേരി: വലിയ കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ കൈപ്പുറം പൊറ്റച്ചിറ വിഘ്നേശ്(23) മരിച്ചു.

ശനിയാഴ്ച അർധരാത്രിയാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഉടൻ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടുത്താനായില്ല.