തിരൂർ സ്വദേശി അൽ ഐനിൽ പനി ബാധിച്ചു മരിച്ചു

അൽ ഐൻ: തിരൂർ മൂച്ചിക്കൽ  സ്വദേശി പരേതനായ നെടിയോടത്ത് ബീരാൻ കുട്ടിയുടെ മകൻ ഷാബി (44) ചികിത്സയിൽ ആയിരിക്കെ അൽ ഐൻ തവാം ആശുപത്രിയിൽ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: ഷംന. മാതാവ് : റഹ്മത്ത് നെല്ലിക്കൽ. മക്കൾ : ആനിയ ഷാബി, ഹാഷിൻ. സഹോദരന്മാർ : ഷൈമ ഷിനി, പരേതനായ ഷെമി. അൽ ഐൻ ജീമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലിന് ജീമി ആശുപത്രി പള്ളിയിൽ നടക്കുന്ന ജനാസ നിസ്കാരത്തിന് ശേഷം അൽ ഐൻ അൽ ഫോഹ ഖബർസ്ഥാനിൽ ഖബറടക്കും. ആറ് മാസം മുമ്പാണ് ഷാബി സന്ദർശന വിസയിലെത്തി അൽ ഐനിൽ പുതിയ ജോലിയിൽ പ്രവേശിച്ചത്.