കോവിഡ് 19: 204 പേര്‍ക്ക് രോഗമുക്തി 134 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,589 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,695 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 204 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,720 ആയി. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കുള്‍പ്പടെ 134 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടമറിയാതെ അഞ്ച് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്.

16,695 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,589 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 132 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 50 പേരും നാല് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 606 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആനക്കയം 01

അങ്ങാടിപ്പുറം 01

അരീക്കോട് 01

ഊരകം 01

ചാലിയാര്‍ 01

ചീക്കോട് 04

ചേലേമ്പ്ര 01

ചോക്കാട് 01

ചുങ്കത്തറ 04

എടക്കര 05

എടപ്പാള്‍ 01

എടരിക്കോട് 01

എടവണ്ണ 03

എടയൂര്‍ 01

ഇരിമ്പിളിയം 01

കല്‍പ്പകഞ്ചേരി 01

കരുളായി 01

കരുവാരക്കുണ്ട് 01

കാവനൂര്‍ 02

കോട്ടക്കല്‍ 01

കുറുവ 02

കുറ്റിപ്പുറം 03

മക്കരപ്പറമ്പ 01

മലപ്പുറം 12

മമ്പാട് 01

മഞ്ചേരി 11

മങ്കട 01

മൂര്‍ക്കനാട് 03

മൂത്തേടം 01

നന്നമ്പ്ര 01

നിലമ്പൂര്‍ 05

നിറമരുതൂര്‍ 01

പള്ളിക്കല്‍ 01

പാണ്ടിക്കാട് 02

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 02

പെരുമണ്ണ ക്ലാരി 01

പൊന്നാനി 08

പോത്തുകല്ല് 02

പുലാമന്തോള്‍ 01

പുല്‍പ്പറ്റ 01

പുഴക്കാട്ടിരി 03

താനാളൂര്‍ 01

താനൂര്‍ 02

തലക്കാട് 01

തവനൂര്‍ 06

തെന്നല 01

തിരുവാലി 01

തിരൂര്‍ 03

വളാഞ്ചേരി 02

വളവന്നൂര്‍ 02

വള്ളിക്കുന്ന് 01

വട്ടംകുളം 01

വാഴക്കാട് 02

വഴിക്കടവ് 01

വെളിങ്കോട് 02

വേങ്ങര 01

വെട്ടം 07

വണ്ടൂര്‍ 03