Fincat

യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം

എടപ്പാൾ: ആരവവും ,ആർപ്പുവിളികളും, പാട്ടു വണ്ടിയും, പ്രദർശനങ്ങളും നിരത്തിൽ നിറഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം

1 st paragraph

ചൊവാഴ്ച കാലടി പഞ്ചായത്തിലെ മൂന്നാം ഘട്ട പര്യടനമാണ് അണികളുടെ ആവേശത്തിൽ മുന്നേറിയത്.രാവിലെ നരിപ്പറമ്പ് പമ്പ് ഹാസ് പരിസരത്തു നിന്നാരംഭിച്ച പര്യടനം 28 സ്ഥലങ്ങള്ളിൽ സ്വീകരണ ശേഷം കണ്ട നകത്താണ് സമാപനം.

2nd paragraph

കാലടി പഞ്ചായത്ത് udf കമ്മറ്റിയുടെ പാട്ടു വണ്ടി ഗ്രാമീണ മേഖലകളിലൂടെ കടന്നുപോയപ്പോൾ വരവേൽക്കാൻ സ്ത്രീകളായിരുന്നു ഏറിയ പങ്കും ദുബൈ കെ.എം.സി.സിയുടെ ഫിറോസ് കുന്നംപറമ്പിലിൻ്റെ ജീവിതത്തിൻ്റെ നേർ ചിത്രമായ വീഡിയോ പ്രദർശനം കാണികളെ ഈറനണിയിക്കുന്നു.

തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ തൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചും, തളർന്നു പോയ തവനൂരിൽ അടിത്തട്ടിലെ വികസന കാഴ്ചപ്പാടുകളും തുറന്നു സംവദിച്ചുമാണ് പര്യടനം തുടരുന്നത്.