പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.

അരുവിക്കര യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്.

ആര്യനാട് വച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടെ പ്രദീപ് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ പ്രദീപിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.