ജനഹൃദയം കീഴടക്കി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടി നഗരസഭയിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി

തിരൂരങ്ങാടി: ജനമനസ്സുകൾ കീഴടക്കി തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് നഗരസഭയിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ 10 മണിക്ക് ചെമ്മാട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ 

സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. ഏറെ ആവേശത്തോടെയാണ് വ്യാപാരികളുൾപ്പെടെയുള്ള ആളുകൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തുടർന്ന് നടന്ന ഏഴോളം കുടുംബ സംഗമങ്ങളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സ്ഥാനാർത്ഥി ഉറപ്പ് നൽകി.

അഡ്വ. സി ഇബ്രാഹിം കുട്ടി, സി.പി. അബ്ദുൽ വഹാബ്, സി.പി.നൗഫൽ, സി.ടി.ഫാറൂഖ്, എം.ഹംസക്കുട്ടി, കെ.രാമദാസ്, കമ്മു കൊടിഞ്ഞി,

ഷാഹിൻ ചെറിയകോലോത്ത് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.