സ്വദേശികളുടെ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുന്ന മുറക്ക് വിമാനത്താവളം തുറന്ന് പ്രവൃത്തിക്കുമെന്ന് റിപ്പോർട്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികൾക്കിടയിൽ കൊറോണ പ്രതിരോധ കുത്തി വെപ്പ് പൂർത്തിയാകുന്നതോടെ വിമാനതാവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അടുത്ത ജൂലായ് മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക് മാറുമെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. വിവിധ പ്രതിരോധ വാക്സിൻ നിർമ്മാതാക്കൾ രാജ്യത്ത് വാക്സിൻ ഇറക്കുമതിക്ക് സമ്മതം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാകുമെന്നാണു പ്രതീക്ഷിക്കുന്നത് .
രാജ്യത്ത് ഇത് വരെയായി 6 ലക്ഷം പേരാണു പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. റമദാൻ ആരംഭിക്കുന്നതിനു മുമ്പായി ഇത് പത്തു ലക്ഷത്തിൽ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.