Fincat

പ്രചാരണത്തിൽ ഏറെ മുന്നേറി ഡോ.കെ .ടി.ജലീൽ..സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി പ്രയാണം ഇന്ന് തവനൂർ പഞ്ചായത്തിലൂടെ.

തവനൂർ: അമ്മമാർ, പ്രായമായവർ, യുവാക്കൾ, കുട്ടികൾ.. എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി എൽ ഡി എഫ് തവനൂർ മണ്ഡലം സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ മണ്ഡലത്തിലൂടെ പ്രയാണം തുടരുകയാണ്.

1 st paragraph

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പതിന്മടങ്ങായി വർധിപിക്കാനുള്ള പരിശ്രമത്തിലാണ് എൽഡിഎഫ് ക്യാമ്പ്.

2nd paragraph

“കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് തന്ന സ്നേഹവും പിന്തുണയും മറക്കാൻ കഴിയാത്തതാണന്ന് ഡോ.കെ .ടി.ജലീൽ പറഞ്ഞു.

പത്ത് വർഷക്കാലവും മണ്ഡലകാർക്കൊപ്പം ഉണ്ടായിരുന്നു…എംഎൽഎ ആയിരുന്നപോഴും, മന്ത്രിയായിരുന്നപ്പോഴും.. വികസന പ്രവർത്തനങ്ങൾ ഓരോ മുക്കിലും മൂലയിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത് വോട്ടർമാർക്ക് ബോധ്യവുമാണ്.

തന്നെ കുറിച്ച് മണ്ഡലകാർക്ക് ഒരു ആക്ഷേപവുമില്ല. തന്നെ കുറിച്ച് അറിയണമെങ്കിൽ തൻ്റെ നാടായ വളാഞ്ചേരിയിൽ അന്വോഷിച്ചാൽ താനാരാണന്ന് ബോധ്യമാകും.

എന്നാൽ യു ഡി എഫ് സ്ഥാനാർത്ഥിയെ കുറിച്ച് അദ്ദേഹത്തിൻ്റെ നാട്ടിൽ അന്വോഷിച്ചാൽ അദ്ദേഹം എത്തരക്കാരനാണന്ന് എല്ലാവർക്കും ബോധ്യമാകുമെന്നും ഡോ.കെ.ടി.ജലീൽ പറഞ്ഞു. ”

വ്യാഴാച രാവിലെ തവനൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടി മുപ്പതോളം കേന്ദ്രങ്ങൾ പിന്നിട്ട് വൈകീട്ട് അതളൂർ അങ്ങാടിയിൽ സമാപിച്ചു.

എൽ ഡി എഫ് നേതാക്കളായ ശിവദാസ് എന്ന ബാബു, കെ.പി.വേണു, പി. ജ്യോതി ,ശ്രീജിത്ത് പി.ജി തുടങ്ങിയവർ നേതൃത്വം നൽകി.