ജം ഇയ്യത്ത് ഉലമ ഏ ഹിന്ദ് ഇന്ത്യയിലെ ദേശിയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ പണ്ഡിത സഭ ഇ-ടി മുഹമ്മദ് ബഷീർ എം പി

മലപ്പുറം : ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി നടന്ന ദേശിയ പ്രസ്ഥാനങൾക്കും അതു മുഖേനേ ഉണ്ടായ സ്വാതന്ത്യസമര ണ്ടർക്കും നേതൃത്വം നൽകിയ പണ്ഡിത സഭയാണ് ജം ഇയ്യത്തുൽ ഉലമ ഏ ഹിന്ദ്. 102 വർഷത്തെ പ്രവവർത്തന പാരമ്പര്യം മുസ്ലിം സമൂഹത്തിന് അഭിമാനകരമാണ്. മതേതര പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെ മതപരമായ കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തിയും അന്യ മതസ്ഥരോടുള്ള സ്നേഹവും സഹായവും നിലനിർത്തി കൊണ്ടിരിക്കുന്നത് ജംഇയ്യത്തിന്റ ശൈലി ശ്ലാഘനിയമാണ്

സാമുദായിക വിഭജനം ഏറെ അലോസരപ്പെടുന്ന ഈ കാലഘട്ടത്തിൽ എല്ലാ മത സംഘടനകളോടും സൗഹൃദ സമീപനമാണ് ജം ഇയ്യത്തിനുള്ളതെന്ന് ജം ഇയ്യത്ത് ജനറൽ സെക്രട്ടറി അലിയാർ ഖാസിമി പറഞ്ഞു മലബാറിലെ വിവിധ കലാപങ്ങളിൽ അനാഥത്വം ഏൽക്കേണ്ടി വന്നവർക്ക് ജംഇയ്യത് പലവിധ ആശ്വാസ പദ്ധതികളും സമർപിച്ചിട്ടുണ്ടന്നും ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ജം ഇയ്യത്തുൽ ഉലമ ഏ ഹിന്ദ് ജില്ലാ കോൺഫ്രൻസ് , ഇ-ടി മുഹമ്മദ് ബഷീർ എം പി ഉൽഘാടനം ചെയ്യുന്നു ഡോ ഹുസൈൻ മടവൂർ അലിയാർ ഖാസിമി സമീപം

ജംഇയ്യത്ത് ഉലമ ഏ ഹിന്ദ് മലപ്പുറം ജില്ലാ കമ്മറ്റി സoഘടിപ്പിച്ച വികലമാക്കരുതേ, വികൃതമാക്കരുതേ, സുന്ദരമാണ് ഇസ്ലാം എന്ന സന്ദേശവുമായി നടത്തിയ ജില്ലാ കോൺഫ്രൻസ് ഉൽഘാടനം ചെയ്യുകയായിരുന്ന ജില്ലാ പ്രസിഡണ്ട് ഹാശിം ഹദ്ദാദ് തങ്ങൾ അദ്ധ്യക്ഷനായിരുന്നു

സംസ്ഥാന ജനറൽ വി എച്ച് അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ചരിത്ര സംഗമത്തിൽ ഇസ്ലാം വ്യതിയാനങ്ങളെ അതിജയിച്ച നവോത്ഥാന ചരിത്രം . ഡോ അബ്ദുന്ന സീർ അസ്ഹരി അവതരിപ്പിച്ചു

കേരള മുസ്ലിം ചലനങ്ങളിൽ മതസംഘടനകളുടെ സാന്നിദ്ധ്യം ഡോ അബ്ദുറഹ്മാൻ ആ ദ്രശ്ശേരി അവതരിപ്പിച്ചു. വിവിധ മതസംഘടന നേതാക്കളായ ഡോ ഹുസൈൻ മടവൂർ അബുല്ല തീഫ് കരുമ്പുലാക്കൽ, ശിഹാബ് പൂക്കോട്ടൂർ ഡോ ഖാസി മുൽ ഖാസിമി .ഈസാ മൗലവി . ഷംസുദ്ധീൻ ഖാസിമി .എം എം നദ്‌വി .കെ .പി ഒ റഹ്മതുല്ല .. അഡ്വ എൻ കെ മജിദ് . ജം ഇയ്യത്ത് ആക്ടിംങ് പ്രസിഡണ്ട് ഗഫാർമൗലവി, ജില്ലാ സെക്രട്ടറി മുഫ്തി മുഹമ്മദ് അഡ്വ ദാനിഷ് കെ എം സി സി  മലേഷ്യ പ്രസി ഹനിഫ തുടങ്ങിയവർ പങ്കെടുന്നു. ജനറൽ കൺവീനർ. ഡോ ഖാസി മുൽ ഖാസിമി സ്വാഗതവും പിടി ശുകൂർ നന്ദിയും പറഞ്ഞു