Fincat

സ്വർണം പിടികൂടി

കൊണ്ടോട്ടി: വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നായി 70 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം കൊടിഞ്ഞി സ്വദേശിയിൽനിന്നും ഷാർജയിൽനിന്നെത്തിയ മാനന്തവാടി സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

 

1 st paragraph

കൊടിഞ്ഞി സ്വദേശി 877 ഗ്രാം സ്വർണമിശ്രിതവും മാനന്തവാടി സ്വദേശി 832.5 ഗ്രാം സ്വർണമിശ്രിതവുമാണ് കടത്താൻ ശ്രമിച്ചത്. കാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിനകത്താക്കിയാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്.

2nd paragraph

അസി. കമ്മിഷണർ കെ.വി. രാജന്റെ നിർദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീൺകുമാർ, സന്തോഷ് ജോൺ, ഇൻസ്‌പെക്ടർമാരായ എം. പ്രതീഷ്, ഇ. മുഹമ്മദ് ഫൈസൽ, ഹെഡ് ഹവീൽദാർ എം. സന്തോഷ്‌കുമാർ, ഇ.വി. മോഹനൻ എന്നിവരാണ് സ്വർണം പിടികൂടിയത്.