പുറത്തൂരിൽ മാനിനെ ചത്ത നിലയില്‍ കണ്ടെത്തി

 

തിരൂര്‍: പുറത്തൂര്‍ മുട്ടന്നൂര്‍ മദ്‌റസ ഹാളിന് സമീപം മാനിനെ ചത്ത നിലയില്‍ കണ്ടെത്തി. മാനിന്റെ ദേഹത്ത് നായകളുടെ കടിയേറ്റ പാടുണ്ട്. നായകളുടെ ആക്രമണത്തിലാവാം മാന്‍ ചത്തെതന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച രാവിലെ വ്യാപാരിയായ ഷാഫിയാണ് മാനിനെ ചത്ത നിലയില്‍ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് ഈ മാനിനെ കണ്ടിരുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും നാട്ടുകാര്‍ പറഞ്ഞു.