തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്

കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.

കട്ടിപ്പാറ കരിഞ്ചോലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്. പ്രവർത്തകർക്കൊപ്പം വാഹനത്തിൽ പ്രചാരണ ജാഥ നയിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കിനിടെ വാഹനത്തിൽ നിന്ന് റസാഖ് താഴെ വീഴുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.