വി അബ്ദുറഹ്മാൻ രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പര്യടനം നടത്തി

താനൂർ: വി അബ്ദുറഹ്മാനെ നെഞ്ചേറ്റി താനൂരിലെ ജനത. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പര്യടനം നടത്തി മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.

താനൂരിന്റെ വിജയ ചിഹ്നമായ കപ്പും സോസറിലും തന്നെയാണ് ഇത്തവണയും തങ്ങളുടെ വോട്ടെന്നും താനൂരിൽ ഇത്തവണയും എൽഡിഎഫ് ജയിക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.

തീരദേശ മേഖലകളിൽ നടന്ന കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥിയെ കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കപ്പും സോസറുമെല്ലാം നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.

പെസഹാ വ്യാഴത്തിന്റെ ഭാഗമായി തിരൂർ സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന കുർബാനയിൽ എത്തിയവരെയും വി അബ്ദുറഹ്മാൻ സന്ദർശിച്ചു.