കുവൈത്തിലെ കർഫ്യു ഏപ്രിൽ 22 വരെ ദീർഘിപിച്ചു. റമദാൻ മാസത്തിൽ കർഫ്യു സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി: വൈകിട്ട് ഏഴ് മണി മുതൽ പുലർച്ചെ നാല് മണി വരെയാക്കാനുള്ള നിർദ്ദേശം ഇന്ന് നടന്ന മന്ത്രിസഭാ അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റെസ്റ്റോറന്റുകൾക്ക് പുലർച്ചെ 3 മണി വരെ ഡെലിവറി അനുവദിച്ചിട്ടുണ്ട്.

വൈകീട്ട് 7 മണി മുതൽ രാത്രി 10 മണി വരെ താമസ പ്രദേശങ്ങളിൽ ജനങ്ങൾക്ക് നടക്കാനുള്ള സമയവും അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതലാണ് പുതിയ സമയമാറ്റങ്ങൾ നിലവിൽ വരിക.