പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശവുമായി നിറമരുതൂരിൽ പികെ ഫിറോസിന്റെ പര്യടനം

താനൂർ: രൂപീകരണ കാലം മുതൽ സിപിഎം ഒറ്റക്ക് ഭരിക്കുന്ന നിറമരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശത്തിൽ താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉജ്വലമായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് നിറമരുതൂരിൽ നിന്നും വലിയ ഭൂരിപക്ഷം നൽകുമെന്ന പ്രഖ്യാപനം കൂടിയായി നിറമരുതൂരിലെ ഫിറോസിന്റെ പര്യടനം.

കെ എൻ മുത്തുക്കോയ തങ്ങൾ പര്യടനം ഉദ്‌ഘാടനം ചെയ്തു. കുന്നുമ്മൽ ദാസൻ അധ്യക്ഷത വഹിച്ചു.

കെ.എം. നൗഫൽ, വികെഎം ഷാഫി, ഒ രാജൻ, ഇസ്മാഈൽ പത്തമ്പാട്

പി.എ റഷീദ്, എംപി അഷ്റഫ്, കെസി ബാവ, സിപി ഉമ്മർ, ബഷീർ ഹാജി, വൈപി ലത്തീഫ്, ബാപ്പുഹാജി തുടങ്ങിയവർ പങ്കെടുത്തു