ഇടതു സര്‍ക്കാര്‍ പരാജയം :  ബാബു കാര്‍ത്തികേയന്‍.

കോട്ടക്കല്‍: കമ്യൂണിസത്തെ വക്രീകരിച്ച് മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കേരളത്തിന്റെ എല്ലാ ജൈവസമ്പത്തുകളും വിറ്റുതുലച്ചു ആളോഹരി പൊതുകടം 70% വര്‍ദ്ധിപ്പിച്ചു കളവു പറയല്‍ മുഖമുദ്രയാക്കി സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഏപ്രില്‍ 6 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന്്  കോട്ടക്കല്‍ നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈന്‍ തങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എന്‍.സി.കെനിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ കോട്ടക്കല്‍ ഉല്‍ഘാടനം ചെയ്തു കൊണ്ടു എന്‍.സി.കെ.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബാബുകാര്‍ത്തികേയന്‍ പ്രസ്താവിച്ചു.

എന്‍ സി കെ കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ വാഹന പ്രചരണ ജാഥ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബാബുകാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യുന്നു

വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ പി.എച്ച് ഫൈസല്‍’, സുനില്‍ ചേലമ്പ്ര, സാജിദ് മങ്ങാട്ടിരി ,അബ്ദുറഹിമാന്‍ എന്ന മാനു, അബ്ദുറഹിമാന്‍ മുള്ളുങ്ങല്‍, പി.പി.എ.റഷീദ്, ഷാഫി കരാടന്‍, റഫീക്കു് കുരിക്കള്‍, എന്നിവര്‍ പ്രസംഗിച്ചു.