മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മൊബൈൽ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.മൊബൈൽ യൂണിറ്റുകളുടെ സേവനം ജില്ലയിലെ വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കലക്ടർ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി അനുവദിച്ച മൂന്ന് വാഹനങ്ങളാണ് മൊബൈല്‍ വാക്‌സിനേഷനു വേണ്ടി ഉപയോഗിക്കുന്നത്. ‘നാളെയുടെ സുരക്ഷക്കായി നാടിന്റ രക്ഷയ്ക്കായി’ എന്ന സന്ദേശവുമായാണ് ഫെഡറല്‍ ബാങ്ക് വാക്സിനേഷന്‍ മൊബൈല്‍ യൂനിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിന്റെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച വാക്സിനേഷൻ വാനുകൾ ജില്ലയിൽ കോവിഡ് വാക്സിനേഷൻ നൽകുന്നത് കൂടുതൽ സുഗമമാക്കും.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീന ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.മുഹമ്മദ് ഇസ്മായിൽ, ഡി.പി.എം ഡോ. ഷിബുലാൽ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ മുഹമ്മദ് ഫസൽ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ

സുരേഷ് ,ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് സി.വി റെജി, റീജിയണൽ ഹെഡ് അബ്ദുൾ ഹമീദ്, മലപ്പുറം ബ്രാഞ്ച് ഹെഡ് അബ്ദുൾ നസീർ പറവത്ത്, മോങ്ങം ബ്രാഞ്ച് ഹെഡ് പി.ആർ ശശി, മങ്കരപറമ്പ് ബ്രാഞ്ച് ഹെഡ് നീൽ ജോർജ്, കോട്ടക്കൽ ബ്രാഞ്ച് ഹെഡ് സുമോദ് കെ മണി തുടങ്ങിയവർ പങ്കെടുത്തു.

 

വ്യാപാരികള്‍, വ്യവസായികള്‍, ഡ്രൈവര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുൾപ്പടെ 45 വയസ് കഴിഞ്ഞ എല്ലാവർക്കും ഈ മൊബൈല്‍ യൂണിറ്റ് വഴി കുത്തിവെപ്പ് എടുക്കാം.

മൊബൈൽ വാക്സിനേഷൻ വാഹനത്തിൽ ഡോക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും, അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ ദിവസവും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ സ്ഥലത്തും കുത്തിവെപ്പ് വാഹനം എത്തുകയും അവിടെ നിന്നും കുത്തിവെപ്പ് നല്‍കുകയും ചെയ്യും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്‌പോട്ട് റജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്കും മൊബൈല്‍ കുത്തിവെപ്പ് യൂണിറ്റുകളില്‍ നിന്ന് കുത്തിവെപ്പ് എടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനു www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

 

മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയം, വണ്ടൂര്‍ :ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ്, വണ്ടൂര്‍, തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ ,തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മൊബൈൽ യൂണിറ്റുകൾ വാക്സിനേഷൻ നടത്തിയത്.

 

ഇന്ന് ( 2021 ഏപ്രിൽ 2) മലപ്പുറം എം.എസ്.പി ഓഡിറ്റോറിയം, വണ്ടൂര്‍ ജാഫര്‍ മെഡിക്കല്‍ സെന്റര്‍, കാളികാവ് റോഡ് , വണ്ടൂര്‍,

തിരൂര്‍: ജി.എം.യു.പി സ്‌കൂള്‍ ,തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ യൂണിറ്റുകൾ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും.

 

45 വയസ് കഴിഞ്ഞ എല്ലാവർക്കും ഈ മൊബൈല്‍ യൂണിറ്റ് വഴി കുത്തിവെപ്പ് എടുക്കാം. ജനപ്രതിനിധികൾ, വ്യാപാരി സംഘടനകള്‍, കുടുംബശ്രീ പ്രവർത്തകർ, ഡൈവർമാർ, വിവിധ സംഘടനകൾ, അസോസിയേഷനുകൾ ,കൂട്ടായ്മകള്‍ തുടങ്ങിയവര്‍ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ച് സഹകരിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847183440, 9539063580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.