മുത്തൂരിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

തിരൂർ: മുത്തൂരിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം തിരൂർ എം.എൽ.എ സി.മമ്മുട്ടി ഉൽഘാടനം ചെയ്തു.സി.വി ജയേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യപ്രഭാഷണം നടത്തി.

‌‍ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ പത്മകുമാർ,അഡ്വ.സബീന,ഹസീം ചെമ്പ്ര, കെ.ബഷീർ, പി.വി സമദ്, കെ. കെ റിയാസ്,വി. ആയിശക്കുട്ടി, പി.കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

തിരൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ വിഷുപാടം, സിറ്റി ജംങ്ഷൻ, സെൻട്രൽ ജംങ്ഷൻ, മുത്തൂർ, വടക്കൻമുത്തൂർ, ഐ.ടി.സി, മുത്തൂർ ചേരിങ്ങൽ, കൂത്തുപറമ്പ്,

ഏഴൂർ, എഫ്.സി ക്ലബ്ബ്, പി.സി.പടി, മതിലിങ്ങൽ, പഴംകുളങ്ങര, മാവുംകുന്ന്, താമരക്കുളം ജംങ്ഷൻ, കുറുക്കൻകുന്ന്, തങ്ങൾസ് റോഡ്, കോട്ട് സ്കൂൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി

ചെമ്പ്ര മില്ലുംപടിയിൽ സമാപിച്ചു. പര്യടനത്തിന് അഡ്വ.രതിക്ഷ്ണ, അഡ്വ.നസീർ അഹമ്മദ്, വെട്ടം ആലിക്കോയ, അഡ്വ.കെ.എ.പത്മകുമാർ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി,

കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, സി.എം.അലി ഹാജി, കെ.കുഞ്ഞിപ്പ, കെ.കെ.സലാം മാസ്റ്റർ, ഹസീം ചെമ്പ്ര, മുസ്ഥഫ തിരൂർ, അഡ്വ.കെ.പി.മറിയുമ്മ, വി.പി.ഹംസ എന്നിവർ നേതൃത്വം നൽകി.