അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളം; വ്യന്ദ കാരാട്ട്.

താനൂർ: കഴിഞ്ഞ അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തൻതെരുവിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദാ കാരാട്ട്.

തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന യുഡിഎഫ് അംഗങ്ങൾ ബിജെപിക്കും ആർഎസ്എസിനുമെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറാവുന്നില്ലെന്നും വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി. എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ് ബാബു അധ്യക്ഷനായി. പുകസ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് പ്രസംഗം പരിഭാഷപ്പെടുത്തി.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, സീനത്ത് ഇസ്മയിൽ, ഇ സുജ തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം ഏരിയാസെക്രട്ടറി കെ ടി ശശി സ്വാഗതം പറഞ്ഞു.