ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.

പുലർച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാൻ ഇടയാക്കിയത്. സിറ്റി സ്ക്കാൻ ന്യൂസ് ടാങ്കറിൽ 18 ടൺ ഇന്ധനമുണ്ടായിരുന്നതായാണ് വിവരം.

 

മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണച്ചു.