നേപ്പാളില്‍ കുടുങ്ങിയവർക്കു എന്‍.ഒ.സി ലഭ്യമാക്കണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

സൗദി അറേബ്യ യിലേക്കുള്ള യാത്രാമധ്യേ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്കു എന്‍.ഒ.സി ലഭിക്കുന്നതിന് 

നല്‍കേണ്ട തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു‍ മുസ് ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചു. സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനാണ് കോവിഡ് മഹാമാരി മൂലം നാട്ടില്‍ മാസങ്ങളോളം കഴിയേണ്ടി വന്ന് കട ബാധ്യതകള്‍ വന്ന പ്രവാസികള്‍ താരതാമ്യേന കുറഞ്ഞ ചെലവുള്ള നേപ്പാള്‍ വഴി യാത്ര തിരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിക്കേണ്ട എന്‍.ഒ.സിക്ക് ക്ക് കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നത് 1020 നേപ്പാള്‍ രൂപ ആയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 2590 നേപ്പാള്‍ രൂപയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. കടം വാങ്ങിയും മറ്റും യാത്ര ചെലവിന് പണം കണ്ടെത്തിയവരാണ് ഇവരില്‍ പലരെന്നും എം.പി കത്തില്‍ ചൂണ്ടിക്കാണിച്ചു. എന്‍.ഒ.സി അനുവദിച്ച് നേപ്പാളില്‍ കുടുങ്ങിക്കിട ക്കുന്നവരെ സൗദിയില്‍ എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.