തവനൂരിൽ ദളിത് സംഘടനകളുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്
എടപ്പാൾ: തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണക്കാൻ വിവിധ ദളിത് സംഘടനകൾ തീരുമാനിച്ചു.
തവനൂർ നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലായി 215 പട്ടികജാതി കോളനികളും അയ്യായിരത്തോളം വീടുകളിൽ താമസിക്കുന്ന നാൽപതിനായിരത്തോളം വരുന്ന പട്ടികജാതിക്കാരും ഉണ്ട്.അവരുടെ ഉന്നമനത്തിനായി യാതൊരുവിധ കാര്യങ്ങളും ചെയ്യാത്ത ഇടതുപക്ഷ സർക്കാരും തവനൂരിലെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ദളിത് സ്നേഹം പാടിനടക്കുന്ന ഇടതു സർക്കാർ അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ലും വാളയാർ കുഞ്ഞുങ്ങളുടെ മരണത്തിനും സർക്കാർ തീരുമാനിച്ച നിലപാട് തികച്ചും ദളിത് വിരുദ്ധമാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ എസ് സി എസ് ടി കാർക്ക് ഒരുതുണ്ട് ഭൂമിപോലും നൽകാതെ ആട്ടിൻ കൂടിന് സമാനമായ രേഖകളില്ലാത്ത ഫ്ലാറ്റിൽ ഒതുക്കി കളഞ്ഞു.
പട്ടികജാതിക്കാർക്ക് ഭൂരഹിതരായ ആളുകൾക്ക് ഒരു തുണ്ടു ഭൂമി പോലും നൽകാൻ തയ്യാറാകാത്ത സർക്കാർ ഒരു ആർഎസ്എസ് ആയിട്ടുള്ള പ്രമുഖന് തിരുവനന്തപുരത്ത് ധ്യാന കേന്ദ്രം തുടങ്ങാൻ ഏക്കർ കണക്കിന് ഭൂമി നൽകിയിരുന്നു. കോടിക്കണക്കിന് രൂപയുടെ പട്ടികജാതി വികസനം പാസാക്കിയ സർക്കാർ ഭക്ഷ്യധാന്യ കിറ്റ് പേരിൽ ദരിദ്രരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.
ആയിരക്കണക്കിന് യുവതീയുവാക്കളുടെ തൊഴിലവസരങ്ങൾ നിഷേധിച്ചു നടത്തിയ പിൻവാതിൽ നിയമനങ്ങൾ എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി എസ് സിക്ക് വിടണം എന്ന് ശക്തമായ ആവശ്യം ഉയർന്നു വന്നിട്ടും അതിനെല്ലാം അവഗണിച്ച് സർക്കാർ നിലപാടുകൾ പ്രതിഷേധിച്ചു കൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ ദളിത് കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഭരണത്തുടർച്ച അല്ല ഭരണമാറ്റം ആണ് വേണ്ടത് എന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ വിജയിപ്പിക്കാൻ വേണ്ടി ദളിത് കോഡിനേഷൻ കമ്മറ്റി തീരുമാനം
എടുത്തത്. വാർത്താസമ്മേളനത്തിൽ ടിപി അയ്യപ്പൻ, കെവി കോമൺ ,ആർ പി മണി, ചന്ദ്രൻ വട്ടംകുളം, വി എൻ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.