Fincat

താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി.

താനൂർ: താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്ഐ താനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ ചേർത്തുപിടിച്ച അഞ്ചുവർഷം എന്ന മുദ്രാവാക്യമുയർത്തി യുവജന റാലി സംഘടിപ്പിച്ചത്.

1 st paragraph

വൈലത്തൂരിൽ നടന്ന പൊതുയോഗം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി ഉസ്മാൻ ഹാജി, സിപിഐ എം ഏരിയ സെക്രട്ടറി കെ ടി ശശി, ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് ട്രഷറർ പി വിനേശൻ, ജോ.സെക്രട്ടറിമാരായ ശൈഖ് മൊയ്തീൻ, ശിവദേവ ചക്രവർത്തി, വൈസ് പ്രസിഡന്റുമാരായ ടി വി അംജത്ത്, കെ കെ മനീഷ, പി പി രതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെവിഎ കാദർ സ്വാഗതം പറഞ്ഞു.

2nd paragraph

സിനിമ പിന്നണി ഗായകൻ സൂരജ് സന്തോഷും സംഘവും അവതരിപ്പിച്ച ലൈവ് കൺസേർട്ട് മെഗാ ഷോയും അരങ്ങേറി.