പ്രചാരണം അവസാന ലാപ്പിലൂടെ.കെ .ടി.ജലീലിൻ്റെ ഓട്ടോറിക്ഷ റാലി ശ്രദ്ധേയമായി.. നടൻ ഇർഷാദും റാലിയിൽ

തവനൂർ: മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീലിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്..സ്ഥാനാർത്ഥിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയുമായുള്ള റാലിയിൽ നൂറുകണക്കിന് ഓട്ടോകൾ അണി നിരന്നു.പ്രമുഖ ചലച്ചിത്ര നടൻ ഇർഷാദും പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത് ശ്രദ്ധേയമായി.

തവനൂർ പഞ്ചായത്തിലെ മിനി പമ്പയിൽ നിന്നും ആരംഭിച്ച റാലി കണ്ടനകം ചേകനൂർ, വട്ടംകുളം, കുറ്റിപ്പാല, നടുവട്ടം, അയിലക്കാട്, തല മുണ്ട, പഴയ ബ്ലോക്ക് ,തട്ടാൻ പടി, പൊൽപാക്കര, പോത്തനൂർ, നരിപറമ്പ് ,അതളൂർ, തൃപ്പാലൂർ വഴി അയങ്കലത്ത് സമാപിച്ചു.

നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണ രംഗത്ത് ഏറെ മുന്നേറിയ ഡോ.കെ .ടി.ജലീൽ പരമാവധി ആളുകളെ നേരിട്ട് കാണുവാനുള്ള തിരക്കിലാണ്.