തിരൂര്‍ നിയോജക മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്ഥി റോഡ് ഷോ നടത്തി

തിരൂര്‍: നിയോജക മണ്ഡലം  സ്ഥാനാര്‍ത്ഥി അഷ്റഫ് പുത്തനത്താണി നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി പട്ടര്‍നടക്കാവ് ചേരൂരാലില്‍ നിന്നും മൂന്ന് മണിക്ക് ആരംഭിച്ച റോഡ് ഷോ

മേടിപ്പാറ, തുവ്വക്കാട്, ഏഴൂർ, പയ്യനങ്ങാടി, അഞ്ച് മണിയോടെ തിരൂർ സെൻട്രൽ  എത്തിയ റോഡ് ഷോ താഴെപ്പാലം, പൂങ്ങോട്ടുകുളം, പച്ചാട്ടിരി, പറവണ്ണ, BP അങ്ങാടി, കാരത്തൂർ, -തിരുനാവായ, പട്ടർനടക്കാവ്, – കുട്ടികളത്താണി, കല്ലിങ്ങൽ,-കടുങ്ങാത്തുകുണ്ട്, കുറുകത്താണി, – രണ്ടത്താണി, പുത്തനത്താണി

, ചുങ്കം, പള്ളിപ്പാറ I, -കുട്ടികളത്താണി എന്നിവിടങ്ങളില്‍ പര്യാടനം നടത്തി 8 മണിയോട് കൂടി പുത്തനത്താണിയില്‍ സമാപിച്ചു

മണ്ഡലം തിരഞ്ഞെടുപ്പ് ചെയര്‍മാന്‍ ശംസു വെട്ടിച്ചിറ കണ്‍വീനര്‍ സി പി മുഹമ്മദലി, കുഞ്ഞര്‍മ്മുട്ടിഹാജി, ആതവനാട് പഞ്ചായത്ത് മെമ്പര്‍ സക്കരിയ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു