മണ്ഡലത്തോടുള്ള അവഗണനയിൽ തെരഞ്ഞെടുപ്പ് കാലത്ത് വേറിട്ടൊരു പ്രതിഷേധവുമായി യുവാവ് രംഗത്ത്.

തിരൂർ: പാർട്ടിക്കാരനോ പണക്കാരനോ അല്ല; താനൊരു സാധാരണക്കാരനാണെന്നും കഴിഞ്ഞ ബഡ്ജറ്റിൽ തിരൂർ മണ്ഡലത്തിനായി വെറും ഒരു രൂപ മാത്രം നൽകിയ ഇടത് പക്ഷ സർക്കാറിനോടും അത് നോക്കി നിന്ന വലതുപക്ഷ മുന്നണികളോടുമുള്ള പ്രതിഷേധമായാണ് താനീ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് എ.കെ അബ്ദുൽ മഹ് റൂഫ് പറയുന്നു. അരങ്ങിൽ പരസ്പരം കടിച്ചുകീറുന്ന മുന്നണികൾ അണിയറയിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ വക്താക്കളാണെന്നും ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന മഹ് റൂഫ് പറയുന്നു.

തിരൂരിൻ്റെ വികസന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ കാണിച്ച അലംബാവമാണ് തന്നെ മത്സരത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്.

സംസ്ഥാന ഭരണവും നഗരസഭ ഭരണവും ഒരുമിച്ച് LDF ൻ്റെ കയ്യിലായിരുന്നിട്ടും LDF ന് വോട്ട് ചെയ്ത അറുപത്തി ആറായിരത്തോളം വരുന്ന തിരൂരിലെ വോട്ടർമാരോട് അവർ കാണിച്ചത് അപമാനകരമായ അവഹേളനമാണെന്നും അത് കണ്ടു നിന്ന ഭുരിപക്ഷത്തിൻ്റെ പ്രതിനിധിയായ UDF MLAയും ഇനി വരാനിരിക്കുന്ന പിന്മുറക്കാരനും ഇന്നാടിനു തന്നെ അപഹാസ്യമാണെന്നും ഈ യുവ ജനപ്രതിനിധി കുറ്റപ്പെടുത്തുന്നു.