വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം

എടപ്പാൾ:വാഹനാപകടത്തിൽ പരുക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാർത്ഥിയുടെ രക്ഷാപ്രവർത്തനം.

പ്രചാരണത്തിൻ്റെ അവസാനം വെങ്ങി നിക്കരയിലെ കുടുംബയോഗം കഴിഞ്ഞ് വരുമ്പോഴാണ് എടപ്പാൾ അങ്ങാടി ഓവു പാലത്തിനടുത്ത് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച അപകടം കണ്ട് ഫിറോസ് കുന്നംപറമ്പിൽ തൻ്റെ കാർ നിർത്തിയത്.

 

 

ഉടൻ തന്നെ പരുക്കേറ്റവരെ എടുത്ത് അതുവഴി വന്ന ഓട്ടോയിൽ കയറ്റി സ്ഥാനാർത്ഥി തന്നെ എടപ്പാൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പഴയ ബ്ലോക്കിനടുത്ത പാടഞ്ചേരി നാസർ (48)നാണ് പരുക്കേറ്റത്. ആരു പത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിലെത്തിച്ച ഫിറോസ് കുന്നംപറമ്പിൽ ഡോക്ടർമാരുമായി സംസാരിച്ച് പരുക്ക് ഗുരുതരമല്ലെന്ന് ഉറപ്പു വരുത്തിയാണ് പോയത്.

ജീവ കാരുണ്യ പ്രവർത്തകൻ കൂടിയായ സ്ഥാനാർത്ഥിയുടെ മറ്റൊരു നന്മ പ്രവർത്തനം കൂടി കണ്ടതോടെ ആശുപത്രിയിലുണ്ടായിരുന്നവർ ചുറ്റും കൂടിഫിറോസിനെ അഭിനന്ദിക്കാനും മറന്നില്ല.