തിരൂരിൽ ട്രയിനിൽ നിന്ന് വീണു യുവാവ് മരണപ്പെട്ടു

തിരൂർ : ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.പറവണ്ണ സ്വദേശി പരേതനായ കുട്ടാത്ത് ഇസ്മായിലിൻെറ മകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് (21)കോഴിക്കോട്ടേക്ക് പഠനാവശ്യത്തിനായി പോവുന്നതിനിടെ ട്രയിനിൽ നിന്നും വീണു മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഫാത്തിമയാണ് മാതാവ്.സഹോദരൻ മുഹമ്മദ് ഫർസാൻ,സഹോദരിമാർ ഉമ്മു കുൽസു,ഫർസീന,ഷംന.