ഐ ലീഗ് ജേതാക്കളായ ഗോകുലം എഫ് സി താരം മുഹമ്മദ്‌ ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും ആദരിച്ചു.

വളാഞ്ചേരി മുനിസിപ്പൽ ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഐ ലീഗ് ഫുട്ബോൾ ജേതാക്കളായ ഗോകുലം എഫ് സി ടീമിലെ വളാഞ്ചേരി സ്വദേശികളായ താരം മുഹമ്മദ്‌ ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും വോൾഗ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.

പരിപാടി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു.

ക്ലബ്‌ പ്രസിഡന്റ്‌ നൗഷാദ് നിയ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെയും സഘ ടനകളുടെയും ഉപഹാരങ്ങൾ നൽകി. ക്ലബ്‌ സെക്രട്ടറി ഡോ. ഹാരിസ് കെ ടി സ്വാഗതം പറഞ്ഞു.

ഐ എം എ പ്രസിഡന്റ്‌ ഡോ മുഹമ്മദ്‌ അലി, സെക്രട്ടറി ഡോ റിയാസ് കെ ടി. കെ വി വി ഇ എസ് പ്രസിഡന്റ്‌ പത്മകുമാർ,

ജനമൈത്രി പോലീസ് എ എസ് ഐ നസീർ,പ്രസ്റ്റ് ക്ലബ്‌ പ്രസിഡന്റ്‌ അനീഷ് വലിയകുന്ന്, പറശേരി അസൈനാർ, വിവിധ ക്ലബ്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.