കുവൈത്തിൽ ഹോട്ടലിന്റെ ആറാം നിലയിൽനിന്നും വീണു യുവതി മരിച്ചു:രണ്ട് പേരെ പോലീസ് തിരയുന്നു

കുവൈത്ത്: ബെനൈദ്‌ അല്‍ ഗാറിലെ ഹോട്ടലിന്റെ ആറാം നിലയിൽ നിന്നും യുവതി വീണു മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി .ഹോട്ടൽ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയിൽ നിലയിൽ നിന്നും വീണ സ്വദേശി യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു .

30 വയസുള്ള കുവൈറ്റ് സ്വദേശിനിയാണ് മരണപ്പെട്ടത് .മരിക്കുന്നതിന്റെ തൊട്ട് മുമ്പ് യുവതിയുടെ കൂടെയുണ്ടായിരുന്ന സ്വദേശി യുവാവിനെയും കൂട്ടുകാരനെയും പോലീസ് തിരയുന്നുണ്ട്.