ജില്ലയില്‍ 33,21,038 വോട്ടര്‍മാര്‍

ജില്ലയില്‍ 33,21,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വനിതകളാണ്. 16 നിയമസഭാ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടര്‍മാരാണുള്ളത്. 16,56,996 പുരുഷ വോട്ടര്‍മാരും 25 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. 2,29,458 വോട്ടര്‍മാരാണ് തിരൂരിലുള്ളത്. വനിതാ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും തിരൂരില്‍തന്നെയാണ് കൂടുതല്‍. 1,16,691 വനിതാ വോട്ടര്‍മാരും 1,12,759 പുരുഷ വോട്ടര്‍മാരുമാണ് തിരൂരിലുള്ളത്. ഏറനാട് മണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാര്‍ (1,79,786 പേര്‍). ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരൂരിലാണ് (എട്ട് പേര്‍). നിലമ്പൂരില്‍ ആറ്, താനൂരില്‍ അഞ്ച്, വേങ്ങര, പൊന്നാനി മണ്ഡലങ്ങളില്‍ രണ്ടു പേര്‍ വീതം, ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ ഒരാള്‍ വീതവുമാണ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍