Fincat

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി: എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു.

1 st paragraph

വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.