കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

 കരിപ്പൂര്‍: വിമാനത്താവളത്തില്‍നിന്ന് കുവൈത്തിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടന്‍ അപായ മണി മുഴങ്ങിയതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനം പറയുന്നയര്‍ന്ന ഉടന്‍ കാര്‍ഗോ ഭാഗത്തുനിന്ന് ഫയര്‍ അലാം മുഴങ്ങുകയായിരുന്നു.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.