ജനപക്ഷ ജനസൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണം – കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍

ചെമ്മാട് : ജനപക്ഷ ജന സൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ 41-ാം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചെപ്ലി അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി ഇബ്രാഹീം കുട്ടി , എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി വിജയകുമാര്‍ കെ, കെ എം സി എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എ ബി വിജയകുമാര്‍, കെ ബാലസുബ്രഹ്മണ്യന്‍, മധുസൂദനന്‍, രാമദാസ് , തിരൂരങ്ങാടി യൂണിറ്റ് സെക്രട്ടറി സജീഷ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പ്രദീപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍ ചെപ്ലി (പ്രസിഡന്റ്), കെ പി ശാന്ത, അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ശശിധരന്‍ ടി (സെക്രട്ടറി), സന്തോഷ് ബാബു കെ പി, ശ്രീജിത്ത് പി (ജോ. സെക്രട്ടറിമാര്‍), ഇ പ്രദീപന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.