ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്: സുല്‍ത്താന്‍ ബത്തേരി കല്ലൂരിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലൂർ കോളൂർ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. 

നാല് ദിവസമായി ഇദ്ദേഹത്തെ  കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമിപത്തെ വനത്തിനുള്ളില്‍ ചെലവന്‍റെ മൃതദേഹം കണ്ടെത്തിയത്.