പൂച്ചയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

പുത്തനത്താണി: കുറുമ്പത്തൂർ കാട്ടാംകുന്നിലെ തയ്യിൽതൊടി പരേതനായ രാമന്റെ മകൻ പ്രസാദ് (40) ആണ് മരിച്ചത്. കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു.

പൂച്ചയെ രക്ഷപ്പെടുത്തി കയറുന്നതിനിടെ അസ്വസ്ഥത ഉണ്ടായി കിണറ്റിലേക്ക് വീഴുകയായിരുന്നു.