മൻസൂർ വധക്കേസ് മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന. കേസിൽ നിർണായക പങ്കുവഹിച്ചയാളാണ്​ പിടിയിലായതെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല.

മൻസൂർ വധകേസിലെ പ്രതികളെല്ലാം സി.പി.എം-ഡി.വൈ.എഫ്​.ഐ പ്രവർത്തകരാണ്​. അഞ്ചാം പ്രതി സുഹൈൽ ഡി.വൈ.എഫ്​.ഐ പാനൂർ മേഖല ട്രഷററാണ്​ . പത്താം പ്രതി ജാബിർ സി.പി.എം പ്രവർത്തകനാണ്​. എട്ടാം പ്രതി ശശി കൊച്ചിയങ്ങാട്​ ബ്രാഞ്ച്​ സെക്രട്ടറിയാണ്​.

അതേസമയം, മൻസൂറിനെ ബോംബെറിഞ്ഞത്​ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന്​ പൊലീസ്​ വ്യക്​തമാക്കി. പൊലീസ്​ എഫ്​.ഐ.ആറിലാണ്​ ഇക്കാര്യം പറഞ്ഞിരിക്കുന്നത്​​.