ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി സാദിഖ് അലി (53) ആണ് മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ – ഷാനിബ, മക്കള്‍ – സല്‍മാന്‍ ഫാരിസ്, ഖദീജ, ദിക്റ. മൃതദേഹം അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിറ്റി സ്ക്കാൻ ന്യൂസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.