Fincat

കുവൈത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം വർധിച്ച തോതിൽ തുടരുകയും രോഗ ബാധ സ്വദേശികളേക്കാൾ വിദേശികൾക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

 

1 st paragraph

റമദാൻ കഴിയുന്നത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരും .വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് മെയ് പകുതിവരെയെങ്കിലും തുടരുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുപ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .ഈ മാസം ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 10804 രോഗ ബാധയും 74 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്‌ .ഇത് ആശങ്കയോടെയാണ് അധികൃതർ നോക്കികാണുന്നത് .ഈ സാഹചര്യത്തിലാണ് നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റമദാൻ കഴിയുന്നത് വരെയെങ്കിലും തുടരാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്