കെഎം ഷാജി എംഎല്‍എയുടെ  വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു.

കണ്ണൂർ: കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്.

 

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലാണ് പതിനൊന്ന് മണിക്കൂര്‍ നേരം വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റ് പരിശോധന നടത്തിയത്.

കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 100 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.