Fincat

ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു.

തിരുവനന്തപുരം: ഇന്ന്  ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്.

1 st paragraph

രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ  ഷമീം ആണ് മരിച്ചവരിൽ ഒരാൾ. വീട്ടിൽ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്. എടവണ്ണയിൽ ചുങ്കത്തറ സ്വദേശി ദിവാകരനും മിന്നലേറ്റ് മരിച്ചു.

2nd paragraph

പാലക്കാട്ട് തച്ചമ്പാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശൻ മിന്നലേറ്റ് മരിച്ചത്. കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ ആണ് സംഭവം. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്.