ചേറ്റുവ പാലത്തിനു മുകളിൽ കണ്ടയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു.

പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ* എന്നിവരാണ് മരണപ്പെട്ടത്.

ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയ പാതയിൽ ചേറ്റുവ പാലത്തിനു മുകളിൽ ഇന്ന് ഉച്ചക്ക് 2.30 ഓടെ കണ്ടെയ്നർ ലോറിയും, പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്ന പിക്കപ്പ് വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കുപറ്റിയ രണ്ടു പേരേയും പുറത്തെടുത്തത്. ഉടൻതന്നെ ഇവരെ ചേറ്റുവ ടി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.