സി.പി.എം നേതാവ് തീവണ്ടിയിൽ കുഴഞ്ഞുവീണ്​ മരിച്ചു

വടകര: സി.പി.എം വടകര ഏരിയ കമ്മിറ്റിയംഗവും വടകര സഹകരണാശുപത്രി പ്രസിഡന്‍റുമായ മൊയ്യാരത്ത് പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി. ഹോസ്പിറ്റൽ ഫെഡറേഷൻ മീറ്റിങ്ങിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരു​ ബോൾ ജനശതാബ്ദിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മന്തരത്തൂർ യു.പി. സ്കുൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. രഞ്​ജിനി (മുൻ വടകര നഗരസഭ ചെയർപേഴ്സൺ). മകൾ: അഡ്വ. അനിമ മൊയ്യാരത്ത്‌. മരുമകൻ: രൂപക്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മേമുണ്ടയിലെ മൊയ്യാരത്ത് വീട്ടുവളപ്പിൽ.