കെ എൻ എം തസ്കിയത്ത് സംഗമവും അവാർഡ് ദാനവും

തിരുന്നാവായ: കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന തസ്കിയത്ത് സംഗവും അവാർഡ് ദാനവും 24 ന് ശനി 2 മണിക്ക്  കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടക്കും.കെ എൻ എം ജില്ലാ വൈസ് പ്രസിഡൻ്റ് കെ. മൂസ കുട്ടി മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി  അവാർഡ് വിതരണം നടത്തും. അബ്ദുൽ ലത്തീഫ് കാടഞ്ചേരി , ഗുൽസാർ തിരുരങ്ങാടി, അബ്ദുള്ള മൗലവി നടുവട്ടം എന്നിവർ ക്ലാസ്സെടുക്കും. യോഗത്തിൽ പി. മുഹമ്മദ് കുട്ടി ഹാജി  അധ്യക്ഷത വഹിച്ചു.  ഹുസൈൻ കുറ്റൂർ, ഷംസുദ്ദീൻ അല്ലൂർ, പി. സക്കരിയ്യ, പി.ഹംസ എന്നിവർ പ്രസംഗിച്ചു.