Fincat

പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു.

1 st paragraph

മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു മുഖ്യമന്ത്രിയുടെ ചികിത്സ നടന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്.

2nd paragraph

ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് പ്രകടമല്ലായിരുന്നു.