മദ്യ വിൽപനക്കിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
തിരൂർ: മദ്യ വിൽപന നടത്തുന്നതിനിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. താനാളൂർ പുത്തൻ തെരുവ് അങ്ങാടിയിൽ മദ്യവിൽപന നടത്തുകയായിരുന്ന താനാളൂർ കുണ്ടുങ്ങൽ സ്വദേശി പട്ടേരിപ്പാട് വീട്ടിൽ ഗോവിന്ദൻകുട്ടി മകൻ പ്രവീൺ കുമാർ (49 ) ആണ് 31 കുപ്പി (15.5 ലിറ്റർ) മദ്യവുമായി തിരൂർ എക്സൈസിൻ്റെ പിടിയിലായത്. ഇന്ന് വൈകീട്ടോടെ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രവീണിനായി വല വിരിച്ചത്. പിടിയിലായ പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ പി.എം ഫസലുറഹ്മാൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എം ബാബുരാജ്,
അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.ബാലു, കെ.വി.രജീഷ്, മുഹമ്മദ് സാഹിൽ, അബിൻ വി. ലാൽ എന്നിവരും ഉണ്ടായിരുന്നു.