കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം : ഗ്രൂപ്പ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ജില്ലയിലെ 45 വയസ്സ് കഴിഞ്ഞ പരമാവധി പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മായില്‍ പ്രസ്താവിച്ചു.

കോവിഡ് ക്യാമ്പ് മലപ്പുറം ഡെപ്യൂട്ടി ഡി എം ഒ സന്ദര്‍ശിക്കുന്നു

ഹൈ കെയര്‍ സെപഷ്യാലിറ്റി ക്ലിനിക്ക് ആലത്തൂര്‍പ്പടി , എമര്‍ജിംഗ് സ്റ്റാര്‍സ് വലിയാട്ടപടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെയും ഐ എം എ മലപ്പുറം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കോവിഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ക്യാമ്പില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി സംസാരിക്കുന്നു

മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍ സിലര്‍ സബീര്‍ പി.എസ്.എ ,ഡോ. അലിഗര്‍ ബാബു, ഡോ. അശോക വത്സല, ഡോ. നാരായണന്‍ , ഡോ. വിജയന്‍, ഡോ. സജീഹ് ഷെരീഫ് , ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീക്ക് കെ.ജെ പി എച്ച് എന്‍ സന്ധ്യ സത്യന്‍,നൗഷാദ് മാമ്പ്ര , റഫീഖ് മങ്കരതൊടി , ശരീഫ് എന്‍.പി. സക്കീര്‍ ആമിയന്‍ , ദിനേശ് പി, യാസിര്‍ കാടേരി, സാലിഹ്, ലത്തീഫ് പറമ്പന്‍ ,സാവോദ് എന്നിവര്‍ നേതൃത്വം നല്‍കി. ആലത്തൂര്‍പ്പടി, കോണോംപാറ, മേല്‍മുറി പ്രദേശങ്ങളില്‍ നിന്നായി 300 ല്‍ പരം പേര്‍ പങ്കെടുത്തു