കോവിഡ് 19: ജില്ലയില്‍ 1,874 പേര്‍ക്ക് കൂടി രോഗബാധ 165 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,804 പേര്‍ക്ക് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 67 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 12,813 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 28,859 പേര്‍

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1,874 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. ബുധനാഴ്ച കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,804 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 67 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ഇതിനിടെ 165 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,829 ആയി.

 

ജില്ലയിലിപ്പോള്‍ 28,859 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12,813 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 322 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 200 പേരും 178 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 638 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

കോവിഡ് വ്യാപന അതിതീവ്രത നിസ്സാരമാക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

 

ബുധനാഴ്ച (ഏപ്രില്‍ 21) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 12

ആലങ്കോട് 06

ആലിപ്പറമ്പ് 04

അമരമ്പലം 06

ആനക്കയം 04

അങ്ങാടിപ്പുറം 11

അരീക്കോട് 16

ആതവനാട് 09

ഊരകം 24

ചാലിയാര്‍ 09

ചീക്കോട് 39

ചേലേമ്പ്ര 23

ചെറിയമുണ്ടം 04

ചെറുകാവ് 26

ചോക്കാട് 14

ചുങ്കത്തറ 04

എടക്കര 02

എടപ്പറ്റ 02

എടപ്പാള്‍ 43

എടരിക്കോട് 07

എടവണ്ണ 29

എടയൂര്‍ 06

ഏലംകുളം 04

ഇരിമ്പിളിയം 09

കാലടി 15

കാളികാവ് 24

കല്‍പകഞ്ചേരി 05

കണ്ണമംഗലം 30

കരുളായി 04

കരുവാരക്കുണ്ട് 16

കാവനൂര്‍ 06

കീഴാറ്റൂര്‍ 10

കീഴുപറമ്പ് 13

കോഡൂര്‍ 04

കൊണ്ടോട്ടി 115

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 20

കുറ്റിപ്പുറം 22

കുഴിമണ്ണ 11

മക്കരപ്പറമ്പ് 05

മലപ്പുറം 108

മമ്പാട് 14

മംഗലം 16

മഞ്ചേരി 30

മങ്കട 01

മാറാക്കര 18

മാറഞ്ചേരി 08

മേലാറ്റൂര്‍ 04

മൂന്നിയൂര്‍ 38

മൂര്‍ക്കനാട് 11

മൂത്തേടം 04

മൊറയൂര്‍ 18

മുതുവല്ലൂര്‍ 17

നന്നമ്പ്ര 20

നന്നംമുക്ക് 01

നിലമ്പൂര്‍ 42

നിറമരുതൂര്‍ 07

ഒതുക്കുങ്ങല്‍ 25

ഒഴൂര്‍ 01

പള്ളിക്കല്‍ 26

പാണ്ടിക്കാട് 10

പരപ്പനങ്ങാടി 34

പറപ്പൂര്‍ 09

പെരിന്തല്‍മണ്ണ 12

പെരുമണ്ണ ക്ലാരി 10

പെരുമ്പടപ്പ് 19

പെരുവള്ളൂര്‍ 19

പൊന്മള 03

പൊന്മുണ്ടം 08

പൊന്നാനി 24

പൂക്കോട്ടൂര്‍ 12

പോരൂര്‍ 15

പോത്തുകല്ല് 10

പുലാമന്തോള്‍ 09

പുളിക്കല്‍ 36

പുല്‍പറ്റ 03

പുറത്തൂര്‍ 06

പുഴക്കാട്ടിരി 04

താനാളൂര്‍ 48

താനൂര്‍ 21

തലക്കാട് 08

തവനൂര്‍ 23

താഴേക്കോട് 02

തേഞ്ഞിപ്പലം 29

തെന്നല 05

തിരുനാവായ 16

തിരുവാലി 13

തൃക്കലങ്ങോട് 17

തൃപ്രങ്ങോട് 07

തുവ്വൂര്‍ 05

തിരൂര്‍ 32

തിരൂരങ്ങാടി 54

ഊര്‍ങ്ങാട്ടിരി 12

വളാഞ്ചേരി 35

വളവന്നൂര്‍ 17

വള്ളിക്കുന്ന് 25

വട്ടംകുളം 19

വാഴക്കാട് 55

വാഴയൂര്‍ 26

വഴിക്കടവ് 09

വെളിയങ്കോട് 14

വേങ്ങര 32

വെട്ടത്തൂര്‍ 02

വെട്ടം 14

വണ്ടൂര്‍ 65