മന്‍സൂര്‍ വധം; സിപിഎം പ്രവര്ത്തകൻ പിടിയിൽ, വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോബെറിലാണ് മൻസൂർ കൊല്ലപ്പെട്ടത്.